കൊറോണ വാക്‌സിൻ ആദ്യം സ്വീകരിച്ച വില്യം ബിൽ ഷേക്‌സ്പിയർ അന്തരിച്ചു

By Web TeamFirst Published May 26, 2021, 2:24 PM IST
Highlights

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 81 വയസ്സ് ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് വാർവിക്ഷയറിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി നിന്നാണ് ഇദ്ദേഹം ഫൈസർ വാക്‌സിൻ സ്വീകരിച്ചത്. 

കൊറോണ വാക്‌സിൻ ആദ്യം സ്വീകരിച്ച് ചരിത്രത്തിൽ ഇടം പിടിച്ച വില്യം ബിൽ ഷേക്‌സ്പിയർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 81 വയസായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ഇം​ഗ്ലണ്ടിലെ
വാർവിക്ഷയറിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി നിന്നാണ് ഇദ്ദേഹം ഫൈസർ വാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. റോൾസ് റോയ്‌സ് കമ്പനി ജീവനക്കാരനും പാരിഷ് കൗൺസിലറും ആയിരുന്നു വില്യം. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ വില്യം സംഗീതപ്രിയനായിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

91 കാരിയായ മാര്‍ഗരറ്റ് കീനനും ഇതോടൊപ്പം കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ലോകത്ത് കൊവിഡ് 19 വാക്സിൻ ഗവേഷണം വിജയിച്ച സാഹചര്യത്തിൽ ഇവരുടെ വാക്സിനേഷൻ ലോകമാധ്യമങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. ബിൽ വില്യം ഷേക്സ്പിയറുടെ മരണം വലിയ പ്രാധാന്യത്തോടെ ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മാതാപിതാക്കളെ കൊവിഡ് കവർന്നു; അനാഥരായത് 577 കുട്ടികളെന്ന് സ്മൃതി ഇറാനി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!