Asianet News MalayalamAsianet News Malayalam

മാതാപിതാക്കളെ കൊവിഡ് കവർന്നു; അനാഥരായത് 577 കുട്ടികളെന്ന് സ്മൃതി ഇറാനി

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. 

577 Children Orphaned Due To Covid Since April 1Smriti Irani
Author
Delhi, First Published May 26, 2021, 1:41 PM IST

ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡ് 19 മൂലം 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.  

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച  റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

 'ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ 577 കുട്ടികള്‍ രാജ്യത്തൊട്ടാകെ അനാഥരായതായി വിവിധ സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...' - സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

 

ഈ കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്നും ജില്ലാ അധികൃതരുടെ സംരക്ഷണത്തിലാണെന്നും അത്തരം കുട്ടികൾക്ക് കൗൺസിലിംഗ് ആവശ്യമുണ്ടെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസിലെ (NIMHANS) ഒരു ടീം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഒമ്പത് രാജ്യങ്ങളിലായി പത്ത് വണ്‍-സ്റ്റോപ്പ് സെന്ററുകള്‍(OCS) തുടങ്ങാൻ ഇന്ത്യ പദ്ധതി തയ്യാറാക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാം മോഹന്‍ മിശ്ര അറിയിച്ചു. 

കൊവിഡിന്റെ മൂന്നാം തരംഗം ബാധിക്കുന്നത് കുട്ടികളെയാണോ...? വിദ​ഗ്ധർ പറയുന്നു

Follow Us:
Download App:
  • android
  • ios