
ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ചില ഭക്ഷണങ്ങൾ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കാം.
ഒന്ന്...
അമിതമായ മദ്യപാനം പ്രതിരോധശേഷി കൂറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. മദ്യം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രണ്ട്...
അധിക സോഡിയം ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുക മാത്രമല്ല പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാമെന്ന് ബോൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. അമിതമായ ഉപ്പ് രോഗപ്രതിരോധ ശേഷിയെ ബാധിക്കാം.
വൃക്കകൾ അധിക സോഡിയം പുറന്തള്ളുമ്പോൾ, ബാക്ടീരിയ അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നതായി വിദഗ്ധർ പറയുന്നു. സിഡിസിയുടെ കണക്കനുസരിച്ച്, അമേരിക്കക്കാരുടെ സോഡിയം ഉപഭോഗത്തിന്റെ 70 ശതമാനത്തിലധികം സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നാണെന്ന് സിഡിസി ചൂണ്ടിക്കാട്ടുന്നു.
മൂന്ന്...
ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കാലക്രമേണ ദുർബലമാകാൻ ഇടയാക്കും. ഇത് അണുബാധകൾക്കും രോഗങ്ങൾക്കും ശരീരത്തെ അപകടത്തിലാക്കുന്നു. കൂടാതെ, അമിതവണ്ണം, ശരീരഭാരം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
നാല്...
അധിക പഞ്ചസാര ഉപഭോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രോഗപ്രതിരോധശേഷി കുറയ്ക്കുക മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം പ്രസിദ്ധീകരിച്ചു.
അഞ്ച്...
അമിതമായ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുക മാത്രമല്ല പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാം. കഫീൻ ഉറക്ക ചക്രത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ എൻഡോക്രൈൻ സിസ്റ്റത്തെയും സാരമായി ബാധിക്കുന്നു.
ഇത്രയും വലിയ 'പൊറോട്ട'യോ?; കാണാം വീഡിയോ...