നാവിന് മഞ്ഞ നിറം, മൂത്രം ചുവന്ന നിറം; രോഗപ്രതിരോധ ശേഷിയെ അപൂര്‍വ്വ രോഗവുമായി പന്ത്രണ്ടുകാരന്‍

By Web TeamFirst Published Jul 25, 2021, 12:33 PM IST
Highlights

തൊണ്ടയിലെ അസ്വസ്ഥത, മൂത്രത്തിന്‍റെ നിറം മാറ്റം, അടിവയറ്റിലെ വേദന, ത്വക്കിലെ നിറം മാറ്റം എന്നിവയെ തുടര്‍ന്നാണ് പന്ത്രണ്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തമാണെന്ന പ്രാഥമിക നിരീക്ഷണമായിരുന്നു ആരോഗ്യ വിദഗ്ധര്‍ക്ക് ആദ്യമുണ്ടായിരുന്നത്. 

അപൂര്‍വ്വ രോഗം ബാധിച്ച് 12 വയസുകാരന്‍. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂര്‍വ്വ രോഗം മൂലം മഞ്ഞ നിറത്തിലാണേ 12കാരന്‍റെ നാവുള്ളത്. രക്തത്തിന് സമാനമായ നിറത്തിലാണ് 12കാരന്‍റെ മൂത്രവും. ശരീരത്തിലെ രോഗപ്രതിരോധശേഷി ചുവന്ന രക്താണുക്കളെ ആക്രമിച്ച നശിപ്പിക്കുന്ന അസുഖമാണ് കാനഡ സ്വദേശിയായ ഈ പന്ത്രണ്ടുകാരനുള്ളത്.  കോള്‍ഡ് അഗ്ലൂട്ടിനിന്‍ എന്നാണ് ഈ രോഗത്തിന്‍റെ പേരെന്നാണ് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്.

തൊണ്ടയിലെ അസ്വസ്ഥത, മൂത്രത്തിന്‍റെ നിറം മാറ്റം, അടിവയറ്റിലെ വേദന, ത്വക്കിലെ നിറം മാറ്റം എന്നിവയെ തുടര്‍ന്നാണ് പന്ത്രണ്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തമാണെന്ന പ്രാഥമിക നിരീക്ഷണമായിരുന്നു ആരോഗ്യ വിദഗ്ധര്‍ക്ക് ആദ്യമുണ്ടായിരുന്നത്. എന്നാല്‍ കണ്ണിലും ത്വക്കിലുമുണ്ടായിരുന്ന മഞ്ഞനിറം നാക്കില്‍ കൂടി പ്രകടമായതോടെയാണ് ഡോക്ടര്‍മാര്‍ മറ്റ് രോഗ സാധ്യതകള്‍ അന്വേഷിച്ചത്. ചില പരിശോധനകള്‍ക്ക് ശേഷം കുട്ടിയ്ക്ക് അനീമിയ ഉണ്ടെന്ന് വ്യക്തമായി. എപ്സ്റ്റൈന്‍ബാര്‍ വൈറസ് എന്ന വൈറസാണ് പന്ത്രണ്ടുകാരന്‍റെ രോഗാവസ്ഥയ്ക്ക് പിന്നിലെന്നും വ്യക്തമായി. ബാല്യകാലങ്ങളില്‍ ശരീരത്തെ ബാധിക്കുന്ന വൈറസ് രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്ന ഒന്നാണ് എന്നാണ്  ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ വ്യക്തമാക്കുന്നത്.

തണുത്ത കാലാവസ്ഥയാണ് കുട്ടിയുടെ അവസ്ഥ മോശമാകാന്‍ കാരണമായതായി നിരീക്ഷിക്കുന്നത്. കോള്‍ഡ് അഗ്ലൂട്ടിനിന്‍ അനീമിയ, ശ്വേത രക്താണുക്കളുടെ നശീകരണം എന്നിവയ്ക്കും ഇതിലൂടെ ബിലിറൂബിന്‍ ശരീരത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നുമാണ് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്ററ്യൂട്ട് ഓഫ് ഹെല്‍ത്തിന്‍റെ വിശദീകരണം. ഇത് ക്രമേണ മഞ്ഞപ്പിത്തം രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് രോഗിയെ എത്തിക്കും.രക്തം മാറ്റുന്നതും സ്റ്റിറോയിഡ് അടക്കമുള്ള ചികിത്സയാണ് പന്ത്രണ്ടുകാരന് നിലവില്‍ നടക്കുന്നത്. പ്രതിരോധ സംവിധാനത്തെ ഏഴ് ആഴ്ചകള്‍ വരെ സാവധാനമാക്കുകയാണ് സ്റ്റിറോയിഡുകള്‍ ചെയ്യുക. കുട്ടിയുടെ അവസ്ഥയില്‍ സാരമായ പുരോഗതിയുണ്ടെന്നും ജോണല്‍ വ്യക്തമാക്കുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!