ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുകയാണോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്...

By Web TeamFirst Published Jun 28, 2022, 2:41 PM IST
Highlights

ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. 

ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തുടരുന്ന ജോലിയാണ് ( Sitting for long hours ) നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം ( Health Issues ). പ്രധാനമായും ഓഫീസ് ജോലികളിലാണ് ഇത്തരത്തില്‍ മണിക്കൂറുകളോളം കംപ്യൂട്ടറിലോ ലാപ്ടോപിലോ എല്ലാം നോക്കിയിരുന്ന് ചെലവിടുന്നത് ( Sitting for long hours ). 

ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം മുതല്‍ ദഹനപ്രശ്നങ്ങള്‍, സന്ധിവേദന തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളും ( Health Issues ) ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ വ്യയാമം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. 

ഇവിടെയിതാ വളരെ ലളിതമായി ഇരുന്ന് തന്നെ ചെയ്യാവുന്ന ചില യോഗാസനങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി യോഗ കോച്ച് അനുഷ്ക പര്‍വാനി. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് അനുഷ്ക ഈ യോഗാസനങ്ങള്‍ നിര്‍ദേശിക്കുന്നത്. 

ഒന്ന്...

ഗോമുഖാസനം ഹാൻഡ്സ് : ശരീരത്തിന്‍റെ ആകെ വഴക്കത്തിന് നല്ലതാണ് ഈ യോഗാസനം. ശരീരത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. 

രണ്ട്...

സീറ്റഡ് സ്പൈൻ ട്വിസ്റ്റ് : ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ യോഗാസനം പ്രയോജനപ്പെടുന്നത്. ഇരുപ്പ് മൂലമുണ്ടാകുന്ന നടുവേദന പരിഹരിക്കുന്നതിനും ഇത് സഹായകമാണ്. 

മൂന്ന്...

സീറ്റഡ് പീജിയൻ പോസ് : ശരീരത്തിന്‍റെ വഴക്കം കൂട്ടാൻ സഹായിക്കുന്ന മറ്റൊരു യോഗാസനമാണിത്. നടുവേദന അകറ്റാനും ഇത് സഹായകമാണ്. 

നാല്...

സീറ്റഡ് ഹാൻഡ് ടു ബിഗ് ടോ പോസസ് : നടുവും കൈകളിലെ പേശികളും സ്ട്രെച്ച് ചെയ്യാനും ശക്തിപ്പെടുത്താനുമാണ് പ്രധാനമായും ഇത് സഹായകമാകുക. 

ഇനി ഈ യോഗാസനങ്ങള്‍ എങ്ങനെയാണ് ശരിയായി ചെയ്യേണ്ടത് എന്ന് മനസിലാക്കാൻ അനുഷ്ക പങ്കുവച്ച വീഡിയോ കാണാം...

 

Also Read:- ഉറക്കം ശരിയാകുന്നില്ലേ? ടിപ്സ് പങ്കുവച്ച് കരീനയുടെ യോഗ കോച്ച്

tags
click me!