തണുപ്പുകാലത്ത് മടിപിടിച്ചിരിക്കുന്നത് ജോലികളെ ബാധിക്കുന്നുവോ? നിങ്ങള്‍ക്ക് ചെയ്യാവുന്നത്....

By Web TeamFirst Published Jan 20, 2023, 12:03 PM IST
Highlights

മിക്കവരിലും തണുപ്പുകാലമുണ്ടാക്കുന്നത് ഒരു ആലസ്യവും മടിയും തന്നെയാണ്. ഈ സാഹചര്യങ്ങളില്‍ പലപ്പോഴും നിത്യവും നാം ചെയ്യേണ്ട ജോലികള്‍ ചെയ്യാതെ കൂടിക്കിടക്കുകയോ, ആരോഗ്യം തന്നെ ബാധിക്കപ്പെടുകയോ എല്ലാം ചെയ്യാം. ഇതൊഴിവാക്കാനായി വീട്ടില്‍ തന്നെ പരിശീലിക്കാവുന്ന ചില യോഗ പോസുകളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

തണുപ്പുകാലത്ത് അന്തരീക്ഷം പതിവിലുമധികം തണുത്തിരിക്കുന്ന സമയമായതിനാല്‍ അത് ശരീരത്തെയും സ്വാധീനിക്കാറുണ്ട്. മിക്കവരിലും തണുപ്പുകാലമുണ്ടാക്കുന്നത് ഒരു ആലസ്യവും മടിയും തന്നെയാണ്. 

ഈ സാഹചര്യങ്ങളില്‍ പലപ്പോഴും നിത്യവും നാം ചെയ്യേണ്ട ജോലികള്‍ ചെയ്യാതെ കൂടിക്കിടക്കുകയോ, ആരോഗ്യം തന്നെ ബാധിക്കപ്പെടുകയോ എല്ലാം ചെയ്യാം. ഇതൊഴിവാക്കാനായി വീട്ടില്‍ തന്നെ പരിശീലിക്കാവുന്ന ചില യോഗ പോസുകളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ശീര്‍ഷാസനം : ഇടതുകാല്‍ മടക്കിയും വലതുകാല്‍ മുന്നിലേക്ക് നീട്ടിയും തറയില്‍ ഇരിക്കുക. ഇനി ഇരുകൈകളും വലതുകാലിലേക്ക് നീട്ടി പിടിക്കുക. ഈ സമയം തല, വലതുകാലിന് അഭിമുഖമായിരിക്കും ഉണ്ടാവുക.

ഈ പൊസിഷൻ ഏതാനും സെക്കൻഡുകള്‍ നേരത്തേക്ക് പിടിച്ചുവയ്ക്കുക.  ഇതുതന്നെ നാലോ അ‍ഞ്ചോ തവണ ആവര്‍ത്തിക്കുക. 

രണ്ട്...

കുംഭകാസനം : യോഗ മാറ്റില്‍ കമഴ്ന്നുകിടന്ന ശേഷം തോളുകള്‍ക്ക് സമാന്തരമായി കൈകള്‍ തറയിലൂന്നി ശരീരം പതിയെ പൊക്കുക. ഇനി കാല്‍ വിരലുകളൂന്നി ഇതേ പൊസിഷൻ പാലിക്കണം. ഈ സമയത്ത് ശരീരത്തിന് വളവോ മടക്കോ ഉണ്ടാകരുതെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഇങ്ങനെ കിടന്നുകൊണ്ട് പതിയെ ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ അഞ്ച് തവണയെങ്കിലും ചെയ്യാം. 

മൂന്ന്...

ഉത്തനാസനം : ആദ്യം നിവര്‍ന്നുനില്‍ക്കണം. ശേഷം പതിയെ കുനിഞ്ഞുവന്ന് കൈപ്പത്തികള്‍ കാല്‍പാദത്തിന് മുകളിലോ കാല്‍വണ്ണയിലോ തൊടണം. ഈ സമയം മുഖം കാലുകള്‍ക്ക് അഭിമുഖമായിട്ടായിരിക്കും വച്ചിരിക്കുക.

ഇതേ പൊസിഷനില്‍ കുറച്ചുതവണ ആവര്‍ത്തിക്കുക. 

നാല്...

സേതു ബന്ധാസനം : ആദ്യം മലര്‍ന്നുകിടക്കുക. കൈകള്‍ തറയ്ക്ക് അഭിമുഖമായി വയ്ക്കണം. ഇനി കാലുകള്‍ പതിയെ മടക്കുക. പാദത്തിലൂന്നി വയ്ക്കുക. ഇനി ശ്വാസമകത്തേക്ക് എടുത്ത ശേഷം ഇടുപ്പിന്‍റെ ഭാഗം ഉയര്‍ത്തുക.

ഈ സമയം ഇടുപ്പ് ഭാഗങ്ങള്‍ ടൈറ്റായിരിക്കാൻ ശ്രദ്ധിക്കുക. നാല് മുതല്‍ എട്ട് തവണ വരെ ബ്രീത്തിംഗ് എടുത്ത ശേഷം പഴയ പൊസിഷനിലേക്ക് തന്നെ തിരിച്ചുവരാം. ഇതുതന്നെ കുറച്ചുതവണ ചെയ്യാം. 

അഞ്ച്...

സര്‍വാംഗാസനം : ഇത് ചെയ്യുമ്പോള്‍ തലയ്ക്ക് മുകളിലായിട്ടാണ് കാലുകള്‍ വരിക. എങ്ങനെയാണെന്ന് വച്ചാല്‍, ആദ്യം മാറ്റില്‍ മലര്‍ന്നുകിടക്കാം. ശേഷം കാലുകള്‍ പതിയെ ഉയര്‍ത്തി കൊണ്ടുവരണം. 90 ഡിഗ്രി ആംഗിളില്‍ ഉയര്‍ത്തണം.

കൈകളുപയോഗിച്ചും കാലുകള്‍ ഉയര്‍ത്താൻ ശ്രമിക്കണം. കാല്‍വിരലുകള്‍ മുഴുനായും മുകളിലേക്ക് അഭിമുഖമായി നില്‍ക്കണം. 

Also Read:- പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് എന്തിന്? അറിയാം ചില 'ഹെല്‍ത്ത് ടിപ്സ്'

click me!