എപ്പോഴും ഫോണില്‍ നോക്കിയിരിക്കുന്നവരാണോ? നിങ്ങള്‍ക്ക് കിട്ടും 'എട്ടിന്‍റെ പണി'

By Web TeamFirst Published Aug 27, 2019, 7:05 PM IST
Highlights

ഇന്നത്തെ തലമുറയുടെ ഫോണ്‍ ഉപയോഗം എത്രമാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രാവിലെ കണ്ണ് തുറക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെയും ഫോണ്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. 

ഇന്നത്തെ തലമുറയുടെ ഫോണ്‍ ഉപയോഗം എത്രമാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രാവിലെ കണ്ണ് തുറക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെയും ഫോണ്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. അതുകൊണ്ടു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പലര്‍ക്കും ധാരണയില്ല. 

മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്ന 'ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം'  ഇപ്പോള്‍ വ്യാപകമാകുകയാണ്. ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണിലേക്ക് നോക്കിയിരിക്കുന്നവരിലും ചാറ്റ് ചെയ്യുന്നവരിലും കഴുത്തില്‍ ഉടലെടുക്കുന്ന വേദനയാണിത്. അധികസമയം ഗെയിം കളിക്കുക, ടെക്സ്റ്റ് ചെയ്യുക, ഫോണില്‍ നോക്കിയിരിക്കുക തുടങ്ങിയ പ്രവര്‍ത്തികളുടെ ഫലമായാണ് രോഗം വരുന്നത്. 

ഇത്തരത്തില്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്ന പത്തില്‍ ഏഴുപേര്‍ക്കും ഈ രോഗം വരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുനിഞ്ഞ് ഫോണില്‍ തന്നെ നോക്കിയിരിക്കുന്നത് പേശികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് കഴുത്ത് വേദനയ്ക്ക് കാരണമാകുന്നത്.  ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം ബാധിച്ചവരില്‍ തലവേദനയും അനുഭവപ്പെടാം. കഴുത്ത് വേദന മാത്രമല്ല നടുവേദനയും ഉണ്ടാകാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കഴുത്ത് വേദനയുണ്ടാകാനുളള സാധ്യത കൂടതലാണെന്നും ലയോള മെഡിസിന്‍സ് പെയിന്‍ മാനേജ്മെന്‍റ് സെന്‍റര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

അമിതമായ ഫോണ്‍ ഉപയോഗം കുറയ്ക്കുക, ഫോണ്‍ മുഖത്തിന് നേരെ ഉയര്‍ത്തി പിടിച്ച് ഉപയോഗിക്കുക എന്നിവയാണ് ഇതിന് പോംവഴികള്‍. 


 

click me!