
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക വെെറസ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ലൈംഗിക ബന്ധത്തിലൂടെയും സിക്ക വെെറസ് പകരാമെന്ന് സെന്റ്ർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ വ്യക്തമാക്കുന്നു. സിക്ക വൈറസ് ബാധിച്ച വ്യക്തിയിൽ നിന്ന് ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിലേക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.
ഡോക്ടർ പറയുന്നത്...
' സിക്ക വെെറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്പ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ആദ്യമായിട്ടാണ് സിക്ക വെെറസ് റിപ്പോർട്ട് ചെയ്യുന്നത്. 1950 ൽ സിക്ക വെെറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ലാണ് ഏറ്റവും കൂടുതൽ സിക്ക വെെറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗർഭിണികളിലാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അബോർഷൻ, തലയോട്ടി ചെറുതായി കുഞ്ഞ് ജനിക്കുക, കുഞ്ഞിന് വളർച്ച പ്രശ്നം പോലുള്ള പ്രശ്നങ്ങളുണ്ടാകാം. നാല് വഴിയിലൂടെയാണ് ഈ രോഗം പകരുന്നത്. കൊതുക് കടിയേറ്റാൽ, ലെെംഗിക ബന്ധത്തിലൂടെ (രോഗബാധിതനായ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അതുവഴി രോഗം പകരാം. ചിലർക്ക് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. കോണ്ടം ഉപയോഗിക്കുന്നത് രോഗം ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നു). മൂന്നാമതായി അമ്മയ്ക്ക് രോഗം ഉണ്ടെങ്കിൽ കുട്ടിയ്ക്കും രോഗം പകരാം. നാലാമതായി രോഗം ബാധിച്ച ഒരാളിൽ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വെെറസ് പിടിപെടാനുള്ള സാധ്യതയുണ്ട്. പനി, തലവേദന, ശരീരവേദന, കണ്ണിന് ചുവപ്പും വീക്കവും ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഏഴ് മുതൽ പത്ത് ദിവസം കൊണ്ട് രോഗം മാറും. എന്നാൽ, പേടിക്കേണ്ട ഒരു രോഗമല്ല ഇത്...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമായിരുന്നു ഡോ. ഡാനിഷ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam