Jawan Movie : ഇതാ ആറ്റ്ലി ചിത്രത്തിലെ ഷാരൂഖ് ഖാന്‍; 'ജവാന്‍' ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോ

Published : Jun 03, 2022, 02:44 PM IST
Jawan Movie : ഇതാ ആറ്റ്ലി ചിത്രത്തിലെ ഷാരൂഖ് ഖാന്‍; 'ജവാന്‍' ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് വീഡിയോ

Synopsis

ഇരട്ട വേഷത്തില്‍ ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാനെ (Shah Rukh Khan) നായകനാക്കി ആറ്റ്ലി (Atlee) സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാന്‍റെ (Jawan) ടൈറ്റില്‍ അനൌണ്‍സ്‍മെന്‍റ് വീഡിയോ പുറത്തെത്തി. ചിത്രത്തിന്‍റെ റിലീസ് തീയതിയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യം ഒരു വര്‍ഷത്തിനപ്പുറം, 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ എത്തുക.

ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയ വിവരം.  'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം. 

ALSO READ : പ്രേക്ഷകര്‍ക്ക് ഞെട്ടല്‍; ജാസ്‍മിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക്!

ഒരു ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്നര വര്‍ഷത്തോളമാവുന്നു. 2018ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ 'സീറോ'യുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു കിംഗ് ഖാന്‍. അതിനുശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' ആണ് ഷാരൂഖ് ആദ്യമായി ചിത്രീകരണത്തില്‍ പങ്കെടുത്ത സിനിമ. ഈ ചിത്രമാവും ആദ്യം എത്തുക. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡംകിയും ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 

ALSO READ : തിരിച്ചെത്തുന്ന തീപ്പൊരി കമല്‍ ഹാസന്‍; വിക്രം റിവ്യൂ

ചെന്നൈയിലെ ഒരു ഐപിഎല്‍ വേദിയില്‍ വച്ചാണ് കിംഗ് ഖാനും ആറ്റ്ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറ്റ്ലിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ഷാരൂഖ് ഒരു ഒറിജിനല്‍ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്യം പ്രതിരോധ മേഖലയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമാക്കുക; ഇന്ത്യൻ കരസേന മേധാവിയുടെ ഫ്രഞ്ച് സന്ദർശനം തുടങ്ങി
179 യാത്രികരുടെ ജീവനെടുത്ത ജെജു വിമാന അപകടം; എഞ്ചിനിൽ കണ്ട രക്തക്കറ ദേശാടന പക്ഷിയുടേത്, തെളിവായി തൂവൽ