'രാജ്യത്തിന്‍റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി ,തിരിച്ചുപിടിക്കാൻ ജനങ്ങൾ പോരാടണം 'സീതാറാം യെച്ചൂരി

By Web TeamFirst Published Sep 25, 2022, 4:19 PM IST
Highlights

വെറുപ്പിന്‍റെ  രാഷ്ട്രീയം ഉളള രാജ്യത്ത് വികസനം സാധ്യമല്ലെന്ന്  സിപിഎം ജനറല്‍ സെക്രട്ടറി.പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഹരിയാനയില്‍ ഐഎന്‍എല്‍ഡി റാലി.ക്ഷണമുണ്ടായിട്ടും മമത ബാനര്‍ജി പങ്കെടുത്തില്ല.

ദില്ലി:ഐഎന്‍എല്‍ഡി നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്ത്വത്തില്‍  പ്രതിപക്ഷ മഹാറാലി സംഘടിപ്പിച്ചു.  മുന്‍ ഉപ പ്രധാനമന്ത്രി  ദേവി ലാലിന്‍റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു റാലി. സിപിഎം ജന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തേജസ്വി യാദവ്  തുടങ്ങിയവർ റാലിയില്‍ പങ്കെടുത്തു.വെറുപ്പിന്റെ രാഷ്ട്രീയം ഉളള രാജ്യത്ത് വികസനം സാധ്യമല്ലെന്ന് യെച്ചൂരി പറഞ്ഞു.75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസൻമാരാണ് ബിജെപി അമൃത് തിരിച്ചുപിടിക്കാൻ ജനങ്ങൾ പോരാടണം എന്നും യെച്ചൂരി പറഞ്ഞു.

2024 ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്ന് നിതീഷ് കുമാർ റാലിയിൽ പറഞ്ഞു.ഹിന്ദുവും മുസ്ലിമും തമ്മിൽ ഇന്ത്യയിൽ ഒരു വൈരവും ഇല്ല .ഗാന്ധിജി എല്ലാവർക്കുമായാണ് പോരാടിയത്.കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും ഒന്നിക്കണമെന്നും നിതീഷ്.ആവശ്യപ്പെട്ടു.മൂന്നാം മുന്നണിയെന്ന ചോദ്യമേ ഉദിക്കുന്നില്ല.കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു മുന്നണിയാണ് ഉണ്ടാക്കേണ്ടത്.താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി അല്ലെന്നും നിതീഷ് പറഞ്ഞു.

ദില്ലിയിലെ അതിർത്തിയിൽ സമരം ചെയ്ത കർഷകരുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റിയില്ലെന്ന് ശരത് പവാർ കുറ്റപ്പെടുത്തി. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാം എന്ന് സർക്കാർ വാഗ്ദാനം നൽകി .പക്ഷേ അതുണ്ടായില്ല.2024 ലെ അധികാരമാറ്റത്തിനായി  പ്രവർത്തിക്കാനുള്ള സമയമായി..കർഷകരും യുവാക്കളും  ആത്മഹത്യ ചെയ്യുന്നത് പരിഹാരമല്ലെന്ന് മനസ്സിലാക്കണമെന്നും പവാർ പറഞ്ഞു.

click me!