'അവന് എന്ത് പറ്റിയെന്നറിയില്ല'; ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കുടുംബം

Published : Mar 03, 2024, 10:40 AM ISTUpdated : Mar 03, 2024, 10:44 AM IST
'അവന് എന്ത് പറ്റിയെന്നറിയില്ല'; ക്ലാസിക്കൽ നർത്തകൻ അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കുടുംബം

Synopsis

അമേരിക്കിയിലെ പഠനത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് ദിവസങ്ങൾക്ക് മുമ്പ് അമർനാഥ് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. എന്നാൽ അമർനാഥ് കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരൻ പറയുന്നു. പൊലീസിൽ നിന്നും സർക്കാരിൽ നിന്നും അമർനാഥ് മരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു. 

കൊൽക്കത്ത: ക്ലാസിക്കൽ നർത്തകനായ അമർനാഥ് ഘോഷ് അമേരിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബന്ധുക്കൾ രം​ഗത്ത്. അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും മരണത്തെക്കുറിച്ച് കുടുംബത്തിന് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് അമർനാഥ് ഘോഷിൻ്റെ അമ്മയുടെ സഹോദരൻ ശ്യാമൽ ഘോഷ് പറഞ്ഞു. കുച്ചിപ്പുടിയിലും ഭരനാട്യത്തിലും പ്ര​ഗത്ഭനായ അമർനാഥ് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് നൃത്ത മോഹങ്ങളുമായി അമേരിക്കയിലേക്ക് ചേക്കേറിയത്. 

അമേരിക്കിയിലെ പഠനത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാല് ദിവസങ്ങൾക്ക് മുമ്പ് അമർനാഥ് വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. എന്നാൽ അമർനാഥ് കൊല്ലപ്പെട്ടുവെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ സഹോദരൻ പറയുന്നു. പൊലീസിൽ നിന്നും സർക്കാരിൽ നിന്നും അമർനാഥ് മരിച്ചുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ മറ്റു വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് അമ്മാവൻ ശ്യാമൽ ഘോഷ് പറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട അമർനാഥ് കൊൽക്കത്തയിലെ സൂരിയിലാണ് താമസിച്ചിരുന്നത്. അതേസമയം, കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക കൗൺസിലറായ സുപർണ റോയും പ്രതികരിച്ചു.

അമേരിക്കയിലെ ലൂയിസിൽ വെച്ചാണ് അമർനാഥ് കൊല്ലപ്പെട്ടത്. അതേസമയം, രണ്ടു മാസത്തിനിടെ 8 വിദ്യാർത്ഥികളാണ് അമേരിക്കയിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് വിവരം. അമർനാഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അമേരിക്കയുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. 

മനുഷ്യനായാലെന്ത് മൃ​ഗമായാലെന്ത്, അമ്മമാരുടെ സ്നേഹത്തിനതിരുകളുണ്ടോ? കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മക്കരടി ചെയ്തത്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി