'ഇത് രാജീവ് ​ഗാന്ധിയുടെ സ്വപ്നം, വനിതാ സംവരണ ബില്ലിനെ പിന്തുണക്കുന്നു': സോണിയ ഗാന്ധി

Published : Sep 20, 2023, 11:45 AM ISTUpdated : Sep 20, 2023, 11:56 AM IST
'ഇത് രാജീവ് ​ഗാന്ധിയുടെ സ്വപ്നം, വനിതാ സംവരണ ബില്ലിനെ പിന്തുണക്കുന്നു': സോണിയ ഗാന്ധി

Synopsis

ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ​ഗാന്ധി പറഞ്ഞു. ജാതി സെൻസെവും വൈകരുതെന്ന് സോണിയാ​ഗാന്ധി കൂട്ടിച്ചേർത്തു.

ദില്ലി: വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് ലോക്സഭയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിത ശാക്തീകരണമെന്ന് സോണിയാ​ഗാന്ധി പറഞ്ഞു. വനിത ശാക്തീകരണത്തിൻ്റെ ഉദാഹരണമായിരുന്നു ഇന്ദിര ഗാന്ധി. ഒബിസി വനിതകൾക്കും സംവരണം ഏർപ്പെടുത്തണമായിരുന്നു. ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം. എത്രയും വേഗം ബിൽ പാസാക്കണം. ബിൽ നടപ്പാക്കുന്നതിലെ കാലതാമസം സ്ത്രീകളോടുള്ള അനീതിയാണെന്നും സോണിയാ ​ഗാന്ധി പറഞ്ഞു. ജാതി സെൻസെവും വൈകരുതെന്ന് സോണിയാ​ഗാന്ധി കൂട്ടിച്ചേർത്തു.

ഇനി സ്വന്തംകൂരയിൽ വേണ്ടുവോളം ഒച്ചവെക്കാം, ആരും പരാതിപ്പെടില്ല; ഓട്ടിസം ബാധിച്ച മകളുള്ള കുടുംബത്തിന് കൈത്താങ്ങ് 

ഇന്നലെയാണ് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.  നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില്‍ പുതിയ  അധ്യായത്തിന് തുടക്കമിട്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം തുറന്നു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാര്‍ കാല്‍നടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ആദ്യ വിദേശ അംബാസിഡറെ നിയമിച്ച് ചൈന; സ്വാഗതം ചെയ്ത് താലിബാന്‍

അതേസമയം, പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി.  33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു. 

https://www.youtube.com/watch?v=jcBsISey0bg

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി: റിസപ്ഷൻ മുടങ്ങിയില്ല, വിമാനത്താവളത്തിൽ കുടുങ്ങിയ നവദമ്പതികൾ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു
പുകവലിക്കുന്ന ചിത്രം കവർ പേജിൽ; അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി'ക്ക് എതിരായ ഹർജി തള്ളി സുപ്രീം കോടതി