'നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം'; സോണിയാഗാന്ധിയുടെ നിയമനത്തെ സ്വാഗതം ചെയ്ത് അമരിന്ദര്‍ സിംഗ്

By Web TeamFirst Published Aug 11, 2019, 3:30 PM IST
Highlights

'സോണിയയുടെ മുന്‍ പരിജയവും സാഹചര്യങ്ങളെ മനസിലാക്കാനുമുള്ള കഴിവും കോണ്‍ഗ്രസിനെ നയിക്കാന്‍ സഹായിക്കും'. 

ദില്ലി: കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി സോണിയാഗാന്ധിയെ നിയമിച്ചതിനെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരിന്ദര്‍ സിംഗ്. 'നിലവിലെ സാഹചര്യത്തിലെ ഏറ്റവും ഉചിതമായ തീരുമാനം. സോണിയയുടെ മുന്‍ പരിജയവും സാഹചര്യങ്ങളെ മനസിലാക്കാനുമുള്ള കഴിവും കോണ്‍ഗ്രസിനെ നയിക്കാന്‍ സഹായിക്കും'. പാര്‍ട്ടിക്കുംസോണിയാഗാന്ധിക്കും ആശംസകള്‍ എന്നും അമരിന്ദര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Happy to see Smt. Sonia Gandhi ji back in the saddle. It was the best decision in the current circumstances. Her experience and understanding will help guide . I wish her and the party all the best. pic.twitter.com/IathmJDkBq

— Capt.Amarinder Singh (@capt_amarinder)

ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചത്. 

click me!