'ആന്ധ്രയിലെ ജഗന്‍മോഹന്‍ സര്‍ക്കാരിന്‍റെ അന്ത്യമടുത്തു', എന്‍ഡിഎ സഖ്യം വിട്ട് പവന്‍ കല്യാണ്‍

Published : Oct 05, 2023, 11:22 AM IST
'ആന്ധ്രയിലെ ജഗന്‍മോഹന്‍ സര്‍ക്കാരിന്‍റെ അന്ത്യമടുത്തു', എന്‍ഡിഎ സഖ്യം വിട്ട് പവന്‍ കല്യാണ്‍

Synopsis

ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി

ബെംഗളൂരു:തെലുഗു സൂപ്പർതാരവും ജനസേനാ പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ എൻഡിഎ മുന്നണി വിട്ടു. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് തെരഞ്ഞെടുപ്പിൽ പവൻ കല്യാൺ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടി‍ഡിപി എന്‍ഡിഎ സഖ്യത്തിന് പുറത്താണ്. ഇതോടെ ടി‍ഡിപിയുമായി പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടി സഖ്യം ചേര്‍ന്നിരുന്നു. ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി. ടിഡിപി - ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവൻ കല്യാൺ പറഞ്ഞു. രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്‍റെ അന്ത്യമടുത്തെന്നും പവൻ കല്യാൺ പറഞ്ഞു.

ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെ വലിയ പ്രതിഷേധമാണ് പവന്‍ കല്യാണ്‍ ഉയര്‍ത്തിയത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പൊലീസ് തടഞ്ഞിരുന്നു. ആന്ധ്ര - തെലങ്കാന അതിർത്തിയായ ഗാരികപടുവിൽ വച്ചാണ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം തടഞ്ഞത്. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച പവന്‍ കല്യാണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Readmore...ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല, നാളെ ആന്ധ്രയിൽ ടിഡിപി ബന്ദ്; ആഘോഷിച്ച് വൈഎസ്ആർ കോൺഗ്രസ്
Readmore..കാർ തടഞ്ഞു, നടന്നുപോയപ്പോഴും തടഞ്ഞു, ഒടുവിൽ റോഡിൽ കിടന്നു; പവൻ കല്യാൺ കസ്റ്റഡിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഖയാത്ര, 180 കിലോമീറ്റർ വരെ വേഗത, ആർഎഎസി ഇല്ല; രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ഇന്ന്
അരുണാചൽ തവാങ്ങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ, തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം