'ദി ഗ്രെയ്റ്റ് ഡിസപ്പോയ്ന്‍റ്മെന്‍റ്'; അഞ്ച് വര്‍ഷത്തെ മോദിണോമിക്സിനെ വിലയിരുത്തുന്ന പുസ്തകം

By Web TeamFirst Published Mar 22, 2019, 7:42 PM IST
Highlights

രാജ്യത്തെ സാമ്പത്തിക മേഖലയിലെ മോദിയുടെ ഇടപെടലിനെ ഒരു വശത്തുള്ളവര്‍ വാഴ്ത്തുമ്പോള്‍ തുഗ്ലക് പരിഷ്കാരങ്ങള്‍ എന്ന് വിമര്‍ശിക്കുന്നവരാണ് മറുപക്ഷം. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വരെയുള്ള പരിഷ്കാകാരങ്ങളിലും രണ്ടഭിപ്രായം ശക്തമാണ്. മോദിയുടെ സാമ്പത്തിക നയങ്ങളായ മോദിണോമിക്സിനെ കൃത്യമായി വിലയിരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് പറയുന്നവരും കുറവല്ല

ദില്ലി: പ്രതിപക്ഷ കക്ഷികളെ അപ്രസക്തരാക്കി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരമേറ്റിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. മോദിക്കാലത്ത് രാജ്യത്തെ സാമ്പത്തിക രംഗത്തെ മോദിണോമിക്സ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. മോദിണോമിക്സ് രാജ്യത്തെ സാമ്പത്തിക രംഗത്തെ അടിമുടി പരിഷ്കരിച്ചുവെന്നാണ് മോദിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും അവകാശപ്പെടുന്നത്.

രാജ്യത്തെ സാമ്പത്തിക മേഖലയിലെ മോദിയുടെ ഇടപെടലിനെ ഒരു വശത്തുള്ളവര്‍ വാഴ്ത്തുമ്പോള്‍ തുഗ്ലക് പരിഷ്കാരങ്ങള്‍ എന്ന് വിമര്‍ശിക്കുന്നവരാണ് മറുപക്ഷം. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വരെയുള്ള പരിഷ്കാകാരങ്ങളിലും രണ്ടഭിപ്രായം ശക്തമാണ്. മോദിയുടെ സാമ്പത്തിക നയങ്ങളായ മോദിണോമിക്സിനെ കൃത്യമായി വിലയിരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് പറയുന്നവരും കുറവല്ല.

അതിനിടയിലാണ് അഞ്ച് വര്‍ഷക്കാലത്തെ മോദി ഭരണം രാജ്യത്തെ സാമ്പത്തിക മേഖലയെ ഏപ്രകാരമാണ് ബാധിച്ചതെന്ന് വിശകലനം ചെയ്തുകൊണ്ടുള്ള പുസ്തകം എത്തുന്നത്. സാമ്പത്തിക- രഷ്ട്രീയ വിദഗ്ദനായ സല്‍മാന്‍ അനീസ് സോസാണ് പുസ്തകത്തിന്‍റെ രചയിതാവ്. മോദിണോമിക്സിനെ അദ്ദേഹം ദി ഗ്രെയ്റ്റ് ഡിസപ്പോയ്മെന്‍റ് എന്നാണ് ഒറ്റ വാക്കില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ പേരും മറ്റൊന്നല്ല.

ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥയെ മോദിണോമിക്സ് എങ്ങനെ ബാധിച്ചുവെന്നാണ് പുസ്തകം വിലയിരുത്തുന്നത്.  ദി ഗ്രെയ്റ്റ് ഡിസപ്പോയ്മെന്‍റ്  എന്ന തലക്കെട്ടുകൊണ്ട് തന്നെ മോദിക്കാലത്ത് സാമ്പത്തിക രംഗത്തുണ്ടായ മാറ്റത്തെ എഴുത്തുകാരന്‍ എങ്ങനെയാണ് വിലയിരുത്തുന്നു എന്നത് വ്യക്തമാണ്.

മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങളെ വളരെ സൂക്ഷമമായി പുസ്തകം പരിശോധിക്കുകയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും ജിഡിപിയിലുണ്ടായ വ്യതിയാനങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് സല്‍മാന്‍ അനീസ് സോസ് കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അന്താരാഷ്ട്ര രംഗത്ത് തന്നെ സാമ്പത്തിക മേഖലയിലെ വിദഗ്ദനായി പരിഗണിക്കുന്ന സല്‍മാന്‍ അനീസ് ലോകബാങ്കിന്‍റെ വിവിധ ടീമുകളുടെ കണ്‍സല്‍ട്ടന്‍റായി പ്രവര്‍ത്തിച്ചുവരികയാണ്. പെന്‍ഗ്വിന്‍ ബുക്സാണ്  ദി ഗ്രെയ്റ്റ് ഡിസപ്പോയ്മെന്‍റ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

click me!