യുവതിയുടെ വയറിൽ നിന്ന് 1.5 കിലോ ആഭരണങ്ങളും നാണയങ്ങളും നീക്കം ചെയ്തു

Published : Jul 25, 2019, 11:36 AM ISTUpdated : Jul 25, 2019, 11:39 AM IST
യുവതിയുടെ വയറിൽ നിന്ന് 1.5 കിലോ ആഭരണങ്ങളും നാണയങ്ങളും നീക്കം ചെയ്തു

Synopsis

ചെയിൻ, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം, വാച്ച് എന്നിവയടക്കം നിരവധി ആഭരണങ്ങളാണ് വയറിനകത്ത് ഉണ്ടായിരുന്നത്

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ യുവതിയുടെ വയറ്റിൽ നിന്ന് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങളും കോയിനുകളും നീക്കം ചെയ്തു. അഞ്ചിന്റെയും പത്തിന്റെയും 90 നാണയങ്ങളാണ് വയറിൽ ഉണ്ടായിരുന്നത്. 

ചെയിൻ, മൂക്കുത്തി, കമ്മൽ, വളകൾ, പാദസരം, വാച്ച് എന്നിവയും 26കാരിയുടെ വയറിൽ നിന്നും കണ്ടെത്തി. ഇവർ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണ് എന്നാണ് വിവരം.

രാംപുർഹത്ത് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. കോപ്പറിൽ പണിതതാണ് ഭൂരിഭാഗം ആഭരണങ്ങളും.

വീട്ടിൽ നിന്ന് ആഭരണങ്ങൾ അപ്രത്യക്ഷമാകുന്നത് സ്ഥിരമായതോടെയാണ് യുവതിയുടെ അമ്മ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഭക്ഷണം കഴിച്ചാലുടൻ മകൾ വേദന അനുഭവപ്പെടുന്നുവെന്ന് പറയുന്നത് സ്ഥിരമായതോടെ ആശുപത്രിയിൽ പോവുകയായിരുന്നു.

നാണയങ്ങൾ യുവതിക്ക് സഹോദരന്റെ കടയിൽ നിന്ന് ലഭിച്ചതാകാമെന്നാണ് ഇവർ പറഞ്ഞത്. നിരവധി സ്വകാര്യ ഡോക്ടർമാരെ സമീപിച്ചെങ്കിലും ഇവരുടെ മരുന്നുകളൊന്നും ഫലം കണ്ടില്ലെന്നും അമ്മ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം