
ജമ്മു: കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തി പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിശദീരിക്കുക. സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, വി മുരളീധരൻ തുടങ്ങിയവർ ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽ എത്തും.
കത്തുവയിലെ ബിലാവറിലാകും വി മുരളീധരൻ ജനങ്ങളെ കാണുക. ജമ്മുകശ്മീരിൽ പ്രീപെയിഡ് മൊബൈൽ സേവനം പുനസ്ഥാപിക്കാൻ ഇന്നലെ അധികൃതർ തീരുമാനിച്ചിരുന്നു. മൊബൈൽ ഇൻറർനെറ്റ് പുനസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അനുവദിച്ച വെബ്സൈറ്റുകളിൽ വാർത്താ പോർട്ടലുകൾ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam