
ദില്ലി: ദില്ലിയിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. ഓട്ടോറിക്ഷ തൊഴിലാളികൾക്കായാണ് അരവിന്ദ് കെജ്രിവാളിന്‍റെ വൻ വാഗ്ദാനങ്ങൾ. ഓരോ ഡ്രൈവർക്കും 10 ലക്ഷം രൂപ വരെയുള്ള ലൈഫ് ഇൻഷുറൻസാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കൂടാതെ, അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും മകളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ സഹായം യൂണിഫോമിന് വർഷത്തിൽ രണ്ടുതവണ 2500 രൂപയും നല്‍കുമെന്നും കെജ്രിവാൾ പറയുന്നു.
ദിവാലിക്കും ഹോളിക്കുമാണ് ഈ തുക നല്‍കുക. കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനുള്ള പരിശീലനച്ചെലവ് സർക്കാർ വഹിക്കും. ആം ആദ്മി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇന്നലെ അരവിന്ദ് കെജ്രിവാൾ ഓട്ടോ ഡ്രൈവർമാരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ ഭക്ഷണം കഴിക്കാനും അദ്ദേഹം എത്തി. തുടര്‍ന്നാണ് ഈ വാഗ്ദാനങ്ങൾ നടത്തിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam