ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്, ഈ ദിവസങ്ങളിൽ കേരളത്തിലും മഴ

Published : Dec 10, 2024, 02:27 PM IST
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ്നാട് തീരത്തേക്ക്, ഈ ദിവസങ്ങളിൽ കേരളത്തിലും മഴ

Synopsis

തമിഴ്നാടിന്  പുറമെ ആന്ധ്രാ പ്രദേശ്, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നാളെയോടെ ശ്രീലങ്ക-തമിഴ് നാട് തീരത്തേക്ക് എത്തും. തമിഴ്നാട് തീരദേശ മേഖലയിൽ നാളെയോടെ മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മർദ്ദത്തിന്റെ ഫലമായി കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും മഴക്ക് സാധ്യത. കേരളത്തിൽ ഡിസംബർ 12ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബർ 12ന് ചെങ്കൽപേട്ട്, വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ നാശം വിതച്ചിരുന്നു.

Read More... മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കം; ‌പിണറായി വിജയനുമായി സംസാരിക്കുമെന്ന് സ്റ്റാലിൻ

പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തമിഴ്നാടിന്  പുറമെ ആന്ധ്രാ പ്രദേശ്, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 13 വരെയാണ് നിലവിലെ മുന്നറിയിപ്പ്. 

Asianet News Live

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ