
സുല്‍ത്താന്‍ബത്തേരി: മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 10 രൂപ ഡിസ്കൗണ്ട് നൽകണമെന്ന് തമിഴ്നാട് കോടതി. നീലഗിരിയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികള്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കാനും കുപ്പികൾ തിരിച്ചുനൽകിയാൽ പത്ത് രൂപയുടെ കിഴിവ് നല്‍കാനുമാണ് തീരുമാനം. നീലഗിരിയില്‍ വിറ്റതാണെന്ന മുദ്ര പതിപ്പിച്ചിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ജഡ്ജിമാരായ വി. ഭാരതി ദാസന്‍, എന്‍. സതീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതു ഇടങ്ങളിലും കാട്ടിലും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയാല്‍ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടാസ്മാക്) വിറ്റ കടകള്‍ കണ്ടെത്തുകയും മദ്യം വാങ്ങിയ ഉപഭോക്താക്കളുടെ പേരില്‍ കേസെടുക്കുകയും ചെയ്യും.
മദ്യപിക്കുന്നവർ ഉപയോഗത്തിന് ശേഷം കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുകയും ഇവ ചവിട്ടി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതും നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി നിര്‍ദേശത്തെ തുടർന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സെക്രട്ടറി എസ്.കെ. പ്രഭാകറാണ് നീലഗിരിയിലെ ടാസ്മാക് മാനേജിങ് ഡയറക്ടര്‍ക്കുള്ള പ്രത്യേക ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീലഗിരി ജില്ലയിലെ ടാസ്മാക് മദ്യശാലകളില്‍ വില്‍ക്കുന്ന മദ്യ കുപ്പികള്‍ക്ക് 10 രൂപ അധികം ഈടാക്കുന്നുണ്ട്. ഒഴിഞ്ഞ കുപ്പികള്‍ മദ്യശാലകളില്‍ തിരികെനല്‍കിയാല്‍ കുപ്പി ഒന്നിന് 10 രൂപ കിഴിവ് നല്‍കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam