പൂജ്യത്തില്‍ നിന്നും പത്തിലേക്ക്, സിക്കിമിലും 'ഓപ്പറേഷന്‍ താമര'; എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍

By Web TeamFirst Published Aug 13, 2019, 3:45 PM IST
Highlights

32 അംഗ സിക്കിം നിയമസഭയില്‍ ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല

ദില്ലി: സിക്കിമില്‍ എസ്‍ഡിഎഫിന്‍റെ പത്ത് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ. പി നദ്ദയുടെയും ജനറല്‍ സെക്രട്ടറി റാം മാധവിന്‍റെയും നേതൃത്വത്തില്‍ ദില്ലിയില്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. 

സിക്കിം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടിയാണ് പവന്‍ കുമാര്‍ ചാംലിംഗിന്‍റെ എസ്‍ഡിഎഫ്.  24 വര്‍ഷത്തെ ചാംലിംഗിന്‍റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലേറിയത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലില്ലാത്ത ഏക സംസ്ഥാനമായ സിക്കിമില്‍ പൂജ്യത്തില്‍ നിന്നാണ് പാര്‍ട്ടി അംഗസംഖ്യ 10 ലേക്ക് എത്തിച്ചത്. 

32 അംഗ സിക്കിം നിയമസഭയില്‍ എസ്‍ഡിഎഫ് 15 സീറ്റും സിക്കിം ക്രാന്തികാരി മോര്‍ച്ച 17 സീറ്റും നേടിയിരുന്നു. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. എന്നാല്‍ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെ എസ്‍ഡിഎഫിന്‍റെ അംഗസംഖ്യ അഞ്ചും ബിജെപിയുടെ അംഗസംഖ്യ പത്തുമായി. 

click me!