
ദില്ലി: പട്ടികവർഗ വിഭാഗത്തിന് 100 ശതമാനം ജോലി സംവരണമെന്ന തീരുമാനം ഭരണഘടന വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണഘടനാ ബഞ്ചിന്‍റെ വിധി. 100% പട്ടിക വർഗ അധ്യാപകർക്ക് ജോലി നൽകിയ ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. 50 ശതമാനം സംവരണം പാലിക്കാത്തതിന് ഇരു സർക്കാരുകൾക്കും പിഴയീടാക്കിയ സുപ്രീം കോടതി സംവരണ തത്വം ലംഘിച്ചതിന് മറുപടി നൽകണമെന്നും സർക്കാറുകൾക്ക് നിർദേശം നല്‍കി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ചിന്‍റേതാണ് വിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam