
അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. നേരത്തെ 10000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ടൈപ് ചെയ്തപ്പോള്‍ തെറ്റിയതാണെന്നും 1000 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തതെന്നും സീനിയര്‍ എസ്പി ആകാശ് കുലഹരി മാധ്യമങ്ങളോട് പറഞ്ഞു.
കണ്ടാലറിയുന്ന 60 വിദ്യാര്‍ഥികള്‍ക്കെതിരെയും ബാക്കി തിരിച്ചറിയാത്തവര്‍ക്കുമെതിരെയുമാണ് കേസെടുത്തതെന്ന് എഫ്ഐആറില്‍ പറയുന്നു. കേസെടുത്തവരില്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രതിഷേധത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും പൊലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടെന്നും പൊലീസ് ആരോപിച്ചു. അതേസമയം, സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് പോലും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും പൊലീസ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും ആക്രമണത്തിന് ആഹ്വാനം ചെയ്തതിനുമാണ് പൊലീസ് കേസെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam