
ചെന്നൈ: തമിഴ്നാട്ടില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്ന് 50 പേര്‍ രോഗബാധിതരായി. മൂന്ന് ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 285 ആയി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ചെന്നൈയിലെ റെഡ് സേണ്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കും കോണ്‍സ്റ്റബളിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പൊലീസുകാര്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്ന തമിഴ് ദിനപത്രത്തിലെ ലേഖകനും, തമിഴ് ചാനലിലെ റിപ്പോർട്ടർക്കും കൊവിഡ് സ്ഥീരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ എട്ട് മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ആരോഗ്യസെക്രട്ടറിയുടെ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവർത്തകർക്കായി പ്രത്യേക ടെസ്റ്റിങ്ങ് സെൻറര്‍ സജ്ജീകരിച്ചു.
ഗ്രീന്‍, ഓറഞ്ച്-ബി മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവ് നാളെ മുതല്‍; വ്യക്തത വരുത്തി കേരള പൊലീസ്
രോഗബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖല തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ഈറോഡിൽ രോഗം ഭേദമായി ആശുപത്രി വിട്ട തബ്ലീഗ് നേതാക്കൾക്ക് സ്വീകരണം ഒരുക്കിയത് വിവാദമായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ജാതിയും മതവും നോക്കിയല്ല കൊവിഡിന്‍റെ ആക്രമണം, സാഹോദര്യവും ഒരുമയും കൊണ്ട് നേരിടണമെന്നും പ്രധാനമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam