11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

Published : Jan 18, 2024, 07:23 PM ISTUpdated : Jan 18, 2024, 07:29 PM IST
11 മാസം പ്രായമുള്ള കുട്ടിയെ കാണാതായ സംഭവം; 20 മണിക്കൂർ നീണ്ട തെരച്ചിൽ, ഒടുവിൽ ട്വിസ്റ്റ്!

Synopsis

20 മണിക്കൂറുകൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ‌ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ദില്ലി: 11 മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ആശ്വാസവാര്‍ത്ത. 20 മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ്  കുട്ടിയെ കണ്ടെത്തിയത്. ദില്ലിയിലാണ് സംഭവം. സംഭവത്തിൽ ‌ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നവീൻ മിശ്ര എന്നയാളാണ് പിടിയിലായത്.

അതേ സമയം മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ സംഭവത്തിലെ ട്വിസ്റ്റിങ്ങനെ. അറസ്റ്റിലായ പ്രതിയുടെ ഭാര്യ തന്നെയാണ് കുട്ടിയെ തിരികെ പൊലീസിൽ ഏൽപിച്ചത്. കുട്ടികൾ ഇല്ലാത്തതിനാലാണ് കുഞ്ഞിനെ  കൊണ്ടുപോയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ കാണാതായത് മുതൽ ഊർജ്ജിതമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തുടർന്ന് പ്രതിയുടെ ഭാര്യ കുട്ടിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്