ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published : Jun 27, 2019, 08:07 PM ISTUpdated : Jun 27, 2019, 08:08 PM IST
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Synopsis

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു.

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ മരിച്ചു. കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൂഞ്ചിലാണ് കോച്ചിംഗ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പൂഞ്ചിനെയും ഷോപിയാനെയും ബന്ധിപ്പിക്കുന്ന മുഗള്‍ റോഡിലാണ് അപകടം.

ധോബിജാനിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം നല്‍കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ