ദില്ലിയില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

By Web TeamFirst Published Dec 4, 2019, 5:32 PM IST
Highlights

ഓരോ ആഴ്ചയും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ആറ് മാസം കൊണ്ട് 11000 ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് കെജ്രിവാള്‍

ദില്ലി: സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളില്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 ഹോട്ട്സ്പോട്ടുകള്‍ ദില്ലിയിലെ വിവിധ മാര്‍ക്കറ്റുകളിലും സ്ഥാപിക്കുമെന്നും കെജ്രിവാള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ 100 ഹോട്ട്സ്പോട്ടുകള്‍ ഡിസംബര്‍ 16ന് ഉദ്ഘാടനം ചെയ്യും. 

'' ഓരോ ആഴ്ചയും 500 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ആറ് മാസം കൊണ്ട് 11000 ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും '' അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്ലിയിലെ റോഡുകള്‍ അന്താരാഷ്ട്രതലത്തിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 400 കോടിയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. 

click me!