കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

Published : Jun 21, 2022, 10:56 PM IST
കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

Synopsis

2021 ൽ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്.

ശ്രീനഗര്‍:  ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതിൽ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്. 2021 ൽ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.

Also Read: കശ്മീരിൽ ഒരു വര്‍ഷത്തിനിടെ ഭീകരര്‍ നടത്തിയത് 16 ആസൂത്രിത കൊലപാതകങ്ങൾ

ഒഡിഷയിൽ മാവോയിസ്റ്റ് അക്രമണം, മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഒഡിഷയിൽ മാവോയിസ്റ്റുകളുടെ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതീർക്കുകയായിരുന്നു. രണ്ട് എഎസ്ഐമാരും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും