സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചു, 12 മരണം

Published : Sep 06, 2024, 09:59 PM IST
സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചു, 12 മരണം

Synopsis

ഹത്രസിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാനിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആ​ഗ്ര: ആഗ്ര-അലിഗഡ് ദേശീയപാതയിൽ വാനും ബസും കൂട്ടിയിടിച്ച് വൻ അപകടം. മീറ്റായിക്ക് സമീപം റോഡ്‌വേസ് ബസും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർ മരിച്ചതായും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് മരിച്ചത്.  ലഭിച്ച വിവരമനുസരിച്ച്, ഹത്രസിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാനിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  കനത്ത മഴ കാരണം കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. 
 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി