വിവാഹ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു, നാല് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു 

Published : Jun 03, 2024, 11:36 AM IST
വിവാഹ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു, നാല് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു 

Synopsis

രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് പോകുകയായിരുന്ന ഒരു വിവാഹ പാർട്ടിയിലെ അംഗങ്ങളാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

രാജ്ഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് ​ഗുരുതരമായതിനാൽ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ് കളക്ടർ ഹർഷ് ദീക്ഷിത് പറഞ്ഞു. അയൽ സംസ്ഥാനമായ രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് കുലംപൂരിലേക്ക് പോകുകയായിരുന്ന ഒരു വിവാഹ പാർട്ടിയിലെ അംഗങ്ങളാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

കലക്ടറും എസ്പിയും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും ചിലർ ആരോപിച്ചു. നിലവിളി കേട്ട് എത്തിയ വഴിയാത്രക്കാരും സമീപത്തെ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ആരോഗ്യവകുപ്പും ഉടൻ സ്ഥലത്തെത്തി. സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി അനുശോചനമറിയിച്ചു. 

Asianet News Live
 

PREV
click me!

Recommended Stories

തിരിച്ചടി, വനിതാ ജീവനക്കാർക്ക് ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്
ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...