ഓട്ടോറിക്ഷയിൽ 14 കുട്ടികൾ! വഴിയിൽ തടഞ്ഞ് പൊലീസ്, ഡ്രൈവർക്ക് പിഴ ചുമത്തി

Published : Mar 21, 2025, 02:04 PM ISTUpdated : Mar 21, 2025, 02:19 PM IST
ഓട്ടോറിക്ഷയിൽ 14 കുട്ടികൾ! വഴിയിൽ തടഞ്ഞ് പൊലീസ്, ഡ്രൈവർക്ക് പിഴ ചുമത്തി

Synopsis

ചെറിയ ഓട്ടോയിൽ ഇത്രയധികം കുട്ടികളെ കണ്ട് പൊലീസ് അന്തംവിട്ടു. 

ലഖ്‌നൗ: 14 കുട്ടികളുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞ് പൊലീസ്. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് പൊലീസ് ഓട്ടോറിക്ഷ തടഞ്ഞത്. ചെറിയ ഓട്ടോയിൽ ഇത്രയധികം കുട്ടികളെ കണ്ട് പൊലീസ് അന്തംവിട്ടു. 

ബികെഡി കവലയിൽ നിൽക്കവേ കുട്ടികളെ കുത്തിനിറച്ച് പോവുകയായിരുന്ന ഓട്ടോ പൊലീസുകാരൻ തടയുകയായിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ പോവുകയായിരുന്നു ഓട്ടോ. ഡ്രൈവറോടൊപ്പം മുന്നിൽ മൂന്ന് കുട്ടികളും പിന്നിൽ 11 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 

കുട്ടികളോട് ഓട്ടോയിൽ നിന്ന് ഇറങ്ങാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. എല്ലാവരും യൂണിഫോമിലായിരുന്നു. ഇത്രയധികം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുന്നതിന്‍റെ അപകടത്തെ കുറിച്ച് പൊലീസ് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. 

വെറും 7 സെക്കൻഡിനുള്ളിൽ ഹൃദ്രോഗങ്ങൾ കണ്ടെത്താം; എഐ ആപ്പുമായി 14 വയസ്സുകാരൻ സിദ്ധാർത്ഥ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന