ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു

Published : Jan 22, 2023, 09:24 AM IST
ജല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു

Synopsis

വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മധുരൈ: തമിഴ്‌നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. 14കാരനായ ​ഗോ​കുലാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ​ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധർമ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആശ്വാസ വാർത്ത: എൽപിജിയുമായി ഇന്ത്യൻ കപ്പൽ ​ഗ്രീൻ ആശ ഹോർമൂസ് കടലിടുക്ക് കടന്നതായി അധികൃതർ
ഖാർ​ഗെ ഇടുക്കിയിൽ നടത്തിയ പ്രസം​ഗം, അലയൊലി ​അങ്ങ് ഗുജറാത്തിൽ, ഖാർ​ഗെ ആറുകോടി ജനങ്ങളെ അപമാനിച്ചുവെന്ന് വിമർശനം