14 കാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ലൈം​ഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്

Published : Apr 07, 2024, 02:00 PM ISTUpdated : Apr 07, 2024, 02:19 PM IST
14 കാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ലൈം​ഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്

Synopsis

ക്ലാസിലുണ്ടായ വഴക്കിനെ തുടർന്ന് സീനിയർമാരിൽ ഒരാൾ തന്നെ മർദിച്ചതായി കുട്ടി പരാതിയിൽ പറയുന്നു. മാർച്ച് 18ന് പരീക്ഷ കഴിഞ്ഞ് കുട്ടിയെ സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും പിന്നീട് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.  സംഭവം ആരോടും പറയരുതെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ദില്ലി: ദില്ലിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ലൈം​ഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14 കാരനെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുൾപ്പെടെ ഉപദ്രവിക്കുകയും ചെയ്തത്. അതിക്രമത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ സീനിയർ വിദ്യാർത്ഥിയായ പ്രായ പൂർത്തിയാകാത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനവിവരം വിദ്യാർഥി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ക്ലാസിലുണ്ടായ വഴക്കിനെ തുടർന്ന് സീനിയർമാരിൽ ഒരാൾ തന്നെ മർദിച്ചതായി കുട്ടി പരാതിയിൽ പറയുന്നു. മാർച്ച് 18ന് പരീക്ഷ കഴിഞ്ഞ് കുട്ടിയെ സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും പിന്നീട് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.  സംഭവം ആരോടും പറയരുതെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കുട്ടി ആരോടും പറയുകയും ചെയ്തില്ല. എന്നാൽ, കഠിനമായ വയറുവേദന അനുഭവപ്പെടുന്നതിനാൽ മാർച്ച് 28 ന് കുട്ടിയെ നോയിഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിപ്പിക്കുകയായിരുന്നു. ആന്തരികമായി പരിക്കേറ്റ കുട്ടിയ്ക്ക് ഡോക്ടർമാർ അടിയന്തരമായി ലാപ്രോട്ടമി ശസ്ത്രക്രിയ നടത്തി. പിന്നീട് ബോധം ‌വന്നപ്പോഴാണ് കുട്ടി അമ്മയോട് സത്യം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കായിക അധ്യാപകൻ അവനെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖംമൂടി ധരിച്ച ഒരു ആൺകുട്ടി പരീക്ഷയ്ക്ക് ശേഷം കുട്ടിയെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. സ്‌കൂളിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ഒരു കൂട്ടം ആൺകുട്ടികൾ അവനെ നിലത്തിട്ട് വലിച്ചിഴച്ച്, വടികൊണ്ട് മർദിക്കുകയായിരുന്നുവെന്ന് 14കാരന്റെ സഹോദരി പറഞ്ഞു. പിന്നീട് സ്വകാര്യഭാ​ഗത്ത് വടി കൊണ്ടുൾപ്പെടെ ഉപദ്രവിക്കുകയായിരുന്നു. സ്വാകാര്യ ഭാ​ഗത്തിലൂടെ നടത്തിയ അതിക്രമമാണ് ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാൻ കാരണം. ഇതാരോടും പറയരുതെന്നും പുറത്ത് പറഞ്ഞാൽ സഹോദരിയേയും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും സഹോദരി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകൾ സ്‌കൂളിൽ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, സംഭവത്തിൽ ഒരു വിദ്യാർത്ഥിയെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറിയതായി പൊലീസ് അറിയിച്ചു. 

ഫോണിലൂടെ രോഗലക്ഷണങ്ങൾ ടൈപ്പ് ചെയ്തു കൊടുത്താൽ മതി, ആരോഗ്യ സംരക്ഷണം എത്ര എളുപ്പം; ഡോക്ടര്‍ എഴുതുന്നു...

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്