മംഗലാപുരത്തെ സംഘര്‍ഷം: നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതെന്ന് കര്‍ണാടക ഹൈക്കോടതി

By Web TeamFirst Published Dec 20, 2019, 8:43 PM IST
Highlights

മുന്‍കൂറായി മൂന്ന് ദിവസം മുന്‍പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ച കോടതി നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശം തടയാനാകില്ലെന്ന് വ്യക്തമാക്കി.

ബെംഗളൂരു: മംഗലാപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കര്‍ണാടക ഹൈക്കോടതി. നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുന്‍കരുതല്‍ നടപടികള്‍ പൊലീസിന് തോന്നിയത് പോലെ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം നാളെ നിരോധനാജ്ഞ അവസാനിക്കുന്ന സാഹചര്യത്തില്‍ ഇതു പിന്‍വലിക്കാന്‍ കോടതി ഉത്തരവിട്ടില്ല. 

മുന്‍കൂറായി മൂന്ന് ദിവസം മുന്‍പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണമെന്ന് വാക്കാല്‍ നിര്‍ദേശിച്ച കോടതി നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശം തടയാനാകില്ലെന്ന് വ്യക്തമാക്കി. മംഗലാപുരത്ത് 144 പ്രഖ്യാപിച്ചതിന്റെ നിയമ സാധുത വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി ജനുവരി 7- ന് കേസ് വീണ്ടും പരിഗണിക്കും.

click me!