കടുത്ത നടപടിയുമായി യുപി; 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടയ്ക്കും

By Web TeamFirst Published Apr 8, 2020, 2:40 PM IST
Highlights

അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തേക്കിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം

ലക്നൗ: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുപിയിലെ 15 ജില്ലകളിലെ തീവ്രബാധിത മേഖലകള്‍ പൂര്‍ണ്ണമായി അടയ്ക്കും. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് കൊവിഡ് തീവ്രബാധിത മേഖലകള്‍ അടയ്ക്കുക. ജില്ലകൾക്കകത്തെ ഭീഷണി കുറഞ്ഞ മേഖലകളിൽ ഇപ്പോഴത്തെ സ്ഥിതി തുടരും. ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സര്‍വ്വീസുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണമായി അടച്ചുകൊണ്ടുള്ള നടപടിയിലേക്ക് ഉത്തര്‍പ്രേദശ് കടക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ ഇതുവരെ 325 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ മൂന്ന് പേരാണ് ഇവിടെ മരിച്ചത്. 

Read More: 

 

click me!