സൂറത്തിൽ ഫുട്പാത്തിൽ ഉറങ്ങിയ അതിഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 മരണം

Published : Jan 19, 2021, 09:27 AM IST
സൂറത്തിൽ ഫുട്പാത്തിൽ ഉറങ്ങിയ അതിഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 മരണം

Synopsis

കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന അതിഥിത്തൊഴിലാളികൾക്ക് മുകളിലേക്കാണ് വണ്ടി പാഞ്ഞുകയറിയത്. സൂറത്തിലെ കിം മാണ്ഡ്‍വി ഹൈവേയിലാണ് സംഭവം.

ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തിൽ വഴിയരികിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 പേർ മരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ 12 പേർ മരിച്ചു. 3 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സൂറത്തിലെ കിം മാണ്ഡ്‍വി ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബൻസ്‍വാര സ്വദേശികളാണ്. 

കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന അതിഥിത്തൊഴിലാളികൾക്ക് മുകളിലേക്കാണ് വണ്ടി പാഞ്ഞുകയറിയത്.

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ