രാജ്യത്ത് പിടിയിലായ ഐഎസ് ഭീകരരുടെയും അനുഭാവികളുടെയും കണക്കുമായി കേന്ദ്ര സർക്കാർ

Published : Jun 25, 2019, 03:26 PM ISTUpdated : Jun 25, 2019, 03:36 PM IST
രാജ്യത്ത് പിടിയിലായ ഐഎസ് ഭീകരരുടെയും അനുഭാവികളുടെയും കണക്കുമായി കേന്ദ്ര സർക്കാർ

Synopsis

തീരപ്രദേശങ്ങൾ വഴി ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തീരദേശ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്നും മന്ത്രി

ദില്ലി: രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേർ ഇതുവരെ പിടിയിലായെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്.

ദി ഇസ്ലാമിക് സ്റ്റേറ്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, ദയീശ് എന്നീ സംഘടനകളെയാണ് യുഎപിഎ നിയമം 1967 ന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അന്വേഷണ ഏജൻസികൾ സമൂഹ മാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തീരദേശം ഉള്ള സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും തീരപ്രദേശങ്ങളിൽ പട്രോളിംഗ് കർശനമാക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. തുടർച്ചയായി ഈ പ്രദേശങ്ങൾ നിരീക്ഷിക്കണമെന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചതായി മന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ