റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ട 16,000 ചാക്ക് അരി സര്‍ക്കാര്‍ ഗോഡൗണില്‍ പുഴുവരിച്ച നിലയില്‍

By Web TeamFirst Published Feb 14, 2020, 2:39 PM IST
Highlights

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ചു. 

ഛത്തീസ്ഗഢ്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനായി ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ച 16,000 ചാക്ക് അരി പുഴുവരിച്ച് നശിച്ചു. ബല്‍റാംപൂരിലെ ഗോഡൗണിലാണ് അരി സൂക്ഷിച്ചിരുന്നത്. അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്രയും അരി ഉപയോഗശൂന്യമായതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.   

Chhattisgarh: Huge quantity of rice, kept in 16000 sacks at a warehouse in Balrampur's Premnagar, and meant to be distributed under Public distribution system has become rotten allegedly due to the negligence of Civil Supplies Corporation and is reportedly being recycled. pic.twitter.com/BdtBXohnB9

— ANI (@ANI)
click me!