
ജാംനഗർ: 16കാരനെ 22കാരനായ യുവാവും സുഹൃത്തും കൊലപ്പെടുത്തി. സ്വവർഗ ബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് പിരിഞ്ഞുപോയതിന്റെ പകയിലാണ് 22കാരനായ കുടുംബ സുഹൃത്ത് 16കാരനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 16 വയസ്സുള്ള 11-ാം ക്ലാസ് വിദ്യാർഥിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ഇതിനിടെ 16കാരന് മറ്റൊരു വ്യക്തിയുമായി സൗഹൃദമുണ്ടായത് പ്രതിക്ക് പകക്ക് കാരണമായെന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിൽ കാണാതായ കുട്ടിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം ജാംനഗർ-കലവാഡ് ഹൈവേയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് കണ്ടെത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്ന 22കാരനെയും ഇയാളുടെ 19 കാരനായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു.
16കാരനെ അവസാനമായി പ്രതികളൊപ്പം കണ്ടതായി സൂചന ലഭിച്ചു. അവരെ ഉടൻ പിടികൂടി പൊലീസ് ചോദ്യം ചെയ്തു. 16കാരനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും പ്രതികളും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുവർദ ഗ്രാമത്തിന്റെ അതിർത്തിയിൽ നിന്നാണ് കുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയത്.
Read More... പണം മോഷ്ടിച്ചെന്ന് സംശയം; 19കാരനായ സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ
വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജാംനഗർ ജിജി ആശുപത്രിയിലേക്ക് അയച്ചു. സ്വവർഗ ബന്ധത്തിനുള്ള അഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് കൊലപാതകമെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തീകൊളുത്തുകയായിരുന്നു. ചെയ്തു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ടു. കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നറിയാൻ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam