
ജയ്പൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പുറപ്പെട്ട 16കാരിയെ വിമാനത്താവളത്തിൽവെച്ച് പൊലീസ് പിടികൂടി. ലാഹോർ സ്വദേശിയായ ആൺകുട്ടിയെ കാണാനാണ് 16കാരി ജയ്പൂർ വിമാനത്താവളത്തിലെത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വീസയും പാസ്പോർട്ടുമില്ലാതെയാണ് സീകറിൽനിന്ന് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയെ എയർപോർട്ട് പൊലീസിനെ ഏൽപ്പിച്ചു.
പാകിസ്ഥാൻ സ്വദേശിയാണെന്നും ഗസൽ മുഹമ്മദ് ആണ് പേരെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മൂന്ന് വർഷം മുമ്പ് അമ്മായിയോടൊപ്പം ഇന്ത്യയിൽ വന്നതാണെന്നും ബന്ധുവിനെ വിവാഹം കഴിയ്ക്കാൻ അമ്മായി നിർബന്ധിച്ചതിനാൽ തിരികെ പോകുകയാണെന്നും രുന്നുവെങ്കിലും തിരികെ പോകാൻ തീരുമാനിച്ചുവെന്നും അവർ വ്യക്തമാക്കി. സിക്കാറിൽ നിന്ന് ബസിലാണ് ജയ്പൂരിലേക്ക് വന്നതെന്നും ബസിൽ കണ്ടുമുട്ടിയ രണ്ട് ആൺകുട്ടികൾ സഹായിച്ചെന്നും കുട്ടി പറഞ്ഞു. പെൺകുട്ടി നൽകിയ വിവരമനുസരിച്ച് ബന്ധുവിനെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചെങ്കിലും പെൺകുട്ടി സൂചിപ്പിച്ച ഗ്രാമത്തിൽ അങ്ങനെയൊരു സ്ത്രീയോ ഗസൽ എന്ന പെൺകുട്ടിയോ താമസിക്കുന്നില്ലെന്ന് സിക്കാർ പൊലീസ് വിവരം നൽകി.
Read More.... ബുര്‍ഖ ധരിച്ച് നസ്റുല്ലയ്ക്കും സുഹൃത്തുകള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന അഞ്ജു; മൂന്നാമത്തെ വീഡിയോയും വൈറൽ
പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ താൻ ഗസൽ അല്ലെന്നും ജയ്പൂരിനടുത്താണ് താമസിക്കുന്നതെന്നും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശി അഫ്സൽ എന്ന യുവാവിനെ കാണാനാണ് പോകുന്നതെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ പാകിസ്ഥാനിലേക്കെത്തിക്കാൻ പാക് സ്വദേശിയായ സുഹൃത്ത് സഹായിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസ്ലമും പെൺകുട്ടിയും ഒരു വർഷമായി ഇൻസ്റ്റാഗ്രാമിലൂടെ ബന്ധപ്പെടുന്നുണ്ടെന്നും പെൺകുട്ടിയെ ജയ്പൂരിലേക്ക് വരാൻ സഹായിച്ച രണ്ട് ആൺകുട്ടികളെ പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അൽവാർ ജില്ലയിൽ നിന്നുള്ള അഞ്ജു എന്ന യുവതി കാമുകനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam