17 കാരി അധ്യാപികയോടൊപ്പം ഒളിച്ചോടി, ലൗജിഹാദ് ആരോപിച്ച് നാട്ടിൽ സംഘർഷം; ഒടുവിൽ ഇരുവരെയും കണ്ടെത്തി പൊലീസ് 

Published : Jul 06, 2023, 12:25 PM ISTUpdated : Jul 06, 2023, 12:28 PM IST
17 കാരി അധ്യാപികയോടൊപ്പം ഒളിച്ചോടി, ലൗജിഹാദ് ആരോപിച്ച് നാട്ടിൽ സംഘർഷം; ഒടുവിൽ ഇരുവരെയും കണ്ടെത്തി പൊലീസ് 

Synopsis

ജൂലായ് ഒന്നിന് രാവിലെ 7.30ന് സ്‌കൂളിൽ പോയ ശേഷം പെൺകുട്ടി തിരിച്ചെത്തിയില്ലെന്നാണ് 12-ാം ക്ലാസുകാരിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.

ജയ്പൂർ: രാജസ്ഥാനിൽ 17കാരിയെ കാണാനില്ലാത്തതിനെ തുടർന്ന് ​ഗ്രാമത്തിൽ സംഘർഷം. ലൗ ജിഹാദ് ആരോപണമുയർത്തിയാണ് സംഘർഷമുണ്ടായത്. പഠിപ്പിക്കുന്ന അധ്യാപികയോടൊപ്പമാണ് പെൺകുട്ടി ഒളിച്ചോടിയത്. ഇരുവരെയും ചെന്നൈയിൽനിന്ന് പൊലീസ് പിടികൂടി. 20 വയസ്സുള്ള അധ്യാപികയോടൊപ്പമാണ് വിദ്യാർഥിനി ഒളിച്ചോടിയത്. തങ്ങൾ സ്നേ​ഹത്തിലാണെന്നും അതിന്റെ പേരിൽ നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നും ഇരുവരും അഭ്യർഥിച്ചു. കഴിഞ്ഞയാഴ്ച മുതൽ ഇരുവരും വിവിധ നഗരങ്ങളിൽ താമസിച്ചിരുന്നതായി ബിക്കാനീർ ഐജിപി ഓം പ്രകാശ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, നിർബന്ധിത വിവാഹം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടിയെ ജില്ലയിലെ അവളുടെ ജന്മനാട്ടിൽ കൊണ്ടുവന്ന് പൊലീസ് മൊഴി രേഖപ്പെടുത്തും. ജൂലായ് ഒന്നിന് രാവിലെ 7.30ന് സ്‌കൂളിൽ പോയ ശേഷം പെൺകുട്ടി തിരിച്ചെത്തിയില്ലെന്നാണ് 12-ാം ക്ലാസുകാരിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. അധ്യാപികയെ കൂടാതെ, എഫ്‌ഐ‌ആറിൽ അവളുടെ രണ്ട് സഹോദരന്മാരെയും ഗൂഢാലോചനക്കുറ്റത്തിൽ പ്രതിചേർത്തു. അധ്യാപികയുടെ കുടുംബവും ഇതേ പോലീസ് സ്റ്റേഷനിൽ ഇവരെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. സംഭവം ലൗ ജിഹാദാണെന്ന് വലതുപക്ഷ സംഘടനകൾ  ആരോപിച്ചു. എന്നാൽ, തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ ആരോപിക്കുന്നുവെന്നും ഇരുവരും പറയുന്ന വീഡിയോ പ്രചരിച്ചിരുന്നു. തുടർന്നാണ് പ്രതിഷേധമുണ്ടായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം മൂടിവെക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംഎൽഎ രാജേന്ദ്ര റാത്തോഡ് രം​ഗത്തെത്തി. കൗമാരക്കാരനെയും അധ്യാപികയെയും ബിക്കാനീറിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു സംഘം ചെന്നൈയിലെത്തിയതായി എസ്പി തേജസ്വനി ഗൗതം പറഞ്ഞു.

കഴിഞ്ഞയാഴ്ച കേരളത്തിലും സമാനസംഭവമുണ്ടായിരുന്നു. ട്യൂഷന്‍ അധ്യാപികയോടൊപ്പമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒളിച്ചോടിയത്. ഒടുവില്‍ ഇരുവരെയും പൊലീസ് കണ്ടെത്തുകയും അധ്യാപികക്കെതിരെ കേസെടുക്കുകയും ചെയ്തു. പോക്സോ പ്രകാരമാണ് കേസെടുത്തത്. 

Read More... രാവിലെ കുളത്തിൽ കുളിക്കാൻ പോയ മകൻ മടങ്ങിവന്നില്ല, തിരക്കിപ്പോയ അമ്മ കണ്ടത് നെഞ്ചുരുകുന്ന കാഴ്ച

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി