ബലാത്സംഗക്കേസില്‍ പ്രതിയായ 17കാരന്‍ വിഷം കഴിച്ച് ജീവനൊടുക്കി

Published : Oct 20, 2019, 07:33 PM IST
ബലാത്സംഗക്കേസില്‍ പ്രതിയായ 17കാരന്‍ വിഷം കഴിച്ച് ജീവനൊടുക്കി

Synopsis

തെങ്കാശിക്ക് സമീപം സമ്പവര്‍വടകരൈ സ്വദേശിയായ 48കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ച കേസിലെ പ്രതിയാണ് കുട്ടി. 

ചെന്നൈ: ബലാത്സംഗക്കേസില്‍ പ്രതിയായ 17 കാരന്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ ജീവനൊടുക്കി. ശനിയാഴ്ച തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ കുട്ടി വിഷം കഴിക്കുകയായിരുന്നു. 

ഒക്ടോബര്‍ എട്ടിനാണ് തിരുനെല്‍വേലി ജില്ലാ പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്. വയറുവേദനിക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുട്ടി മരിച്ചിരുന്നു. 8.30 ഓടെയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിഷം കഴിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയായ ഒബ്സര്‍വേഷന്‍ ഹോമില്‍ എങ്ങനെ വിഷം എത്തിയെന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തെങ്കാശിക്ക് സമീപം സമ്പവര്‍വടകരൈ സ്വദേശിയായ 48കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ച കേസിലെ പ്രതിയാണ് കുട്ടി. സ്ത്രീ ആടുകളെ മേയ്ക്കാന്‍ എത്തിയ സമയത്ത് 17കാരന്‍ ഇവരെ ആക്രമിച്ചുവെന്നാണ് കേസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം
മധ്യപ്രദേശിൽ വൻ അപകടം: ബസും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് കുട്ടിയടക്കം 10 പേർ മരിച്ചു, 31 പേർക്ക് പരിക്ക്