
കൊൽക്കത്ത: ബംഗാൾ ഉൾക്കടലയിൽ മത്സ്യബന്ധന ട്രോളർ മുങ്ങി 18 മത്സ്യത്തൊഴിലാളികളെ കാണാതായി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. സൗത്ത് 24 പർഗാനാസിലെ കക്ദ്വീപ് മേഖലയിലാണ് സംഭവം നടന്നതെന്നും തീരസംരക്ഷണ സേനയും പ്രാദേശിക ഭരണകൂടവും തിരച്ചിൽ ആരംഭിച്ചെന്നും റിപ്പോർട്ട് ചെയ്തു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് തിരച്ചിൽ ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കാൻ പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി.
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി, കൊല്ലത്ത് 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
ട്രോളർ കടലിൽ മുങ്ങിയെന്നാണ് വിവരം. ഇതുവരെ ഒരു മത്സ്യത്തൊഴിലാളിയെയും കണ്ടെത്തിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സുന്ദർബൻ പ്രദേശത്തെ നിവാസികളാണ് കാണാതായ മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിനായി എംവി സത്യനാരായണ എന്ന ട്രോളറിളാണ് ഇവർ ഉൾക്കടലിലേക്ക് പോയത്. ദ്വീപിന് സമീപം മത്സ്യബന്ധന ബോട്ട് കടലിൽ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ട്രോളർ മുങ്ങിയതെന്നാണ് റിപ്പോർട്ട്.
കടല്‍ഭിത്തിയില്‍ ബൈക്കിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലം: കൊല്ലം താന്നിയിൽ കടൽഭിത്തിയിൽ ബൈക്കിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധനത്തിന് പോയി തങ്കശ്ശേരിയിൽ നിന്നും മടങ്ങും വഴിയാണ് അപകടം. സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ഇവർ മരിച്ചു കിടക്കുന്നത് കണ്ടത്.
മകന് നേരെ സ്വകാര്യ ബസ് ജീവനക്കാരന്‍ കത്തി വീശി, അച്ഛന്‍ കുഴഞ്ഞ് വീണു മരിച്ചു
കൊച്ചി: പറവൂരില്‍ മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിച്ചു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.