വനമേഖലയിൽ ഏറ്റുമുട്ടൽ, 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ലൈറ്റ് മെഷിൻ ഗണ്ണടക്കം കണ്ടെത്തി, ഛത്തീസ്ഗഡിൽ തിരച്ചിൽ

By Web TeamFirst Published Apr 16, 2024, 6:40 PM IST
Highlights

വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുയുള്ള ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 3 പൊലീസ് ഉദ്യോ​ഗസ്ഥർക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻ നടത്തിയത്. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിലേക്ക് ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും ചേർന്ന് ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് സുരക്ഷാ സേന വിവരിച്ചു. വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.

'ആശയത്തിന്‍റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ എൽഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളാണ്': രാഹുൽ ഗാന്ധി

ബി എസ് എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിലാണ് 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളും മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ തെരച്ചിൽ തുടരുന്നതായും കൂടുതൽ മാവോയിസ്റ്റുകൾ വനമേഖലയിലുണ്ടെന്നുമാണ് വ്യക്തമാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!