ബന്ധുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര്‍ പിടിയില്‍

Published : Mar 03, 2025, 06:22 PM IST
ബന്ധുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 19 കാരിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു; 2പേര്‍ പിടിയില്‍

Synopsis

ഗ്രാമത്തിലെ ബന്ധുവീട്ടില്‍ എത്തിയ യുവതി രാത്രി 11 മണിക്ക് ബന്ധുവായ യുവാവിനോട് സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു യുവാക്കളുടെ ആക്രമണം.

പൂനെ: മഹാരാഷ്ട്രയിൽ 19 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍.  മധ്യപ്രദേശ് സ്വദേശിനിയായ യുവതി പൂനെയിലെ ബന്ധു വീട്ടില്‍ എത്തിയപ്പോഴാണ് ക്രൂരമായ സംഭവം ഉണ്ടായത്. കേസില്‍  അമോല്‍ നാരായണ്‍ (25), കിഷോര്‍ രാംഭൗ (29) എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മാര്‍ച്ച് 7 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവരം അറിഞ്ഞ് പൊലീസ് സൂപ്രണ്ടന്‍റ് പങ്കജ് ദേശ്മുഖും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഗ്രാമത്തിലെ ബന്ധുവീട്ടില്‍ എത്തിയ യുവതി രാത്രി 11 മണിക്ക് ബന്ധുവായ യുവാവിനോട് സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു യുവാക്കളുടെ ആക്രമണം.  ഇരുചക്ര വാഹനത്തില്‍ ഇവിടേക്കെത്തിയ പ്രതികള്‍ യുവതിയേയും കൂടെ ഉണ്ടായിരുന്ന യുവാവിനേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. യുവാവിനെ കൊല്ലുമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ആരും ഇവരുടെ രക്ഷയ്ക്കെത്തിയില്ല. പീഡനത്തിന് ശേഷം യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.
 

PREV
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO