
ദില്ലി: 2023-ൽ 2,16,000 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. 2011 മുതൽ 2018 വരെയുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. 2023-ൽ 2,16,219 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. 2022-ൽ 2,25,620 പേരും 2021-ൽ 1,63,370 പേരും 2020-ൽ 85,256 പേരും 2019-ൽ 1,44,017 പേരും പൗരത്വം ഉപേക്ഷിച്ചു.
പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തൽ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്നത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ആഗോള തൊഴിലിടത്തിൻ്റെ സാധ്യതകളെ ഗവൺമെൻ്റിന് ധാരണയുണ്ടെന്നും ഇന്ത്യൻ പ്രവാസികളുമായുള്ള സർക്കാറിന്റെ ഇടപെടലിലെ മാറ്റങ്ങളും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ശൃംഖലകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെയും അഭിവൃദ്ധി പ്രാപിക്കുന്ന പ്രവാസി സമൂഹത്തെ ഉപയോഗപ്പെടുത്തിനുള്ള നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.
Read More.... എന്താണ് ദേശീയ ദുരന്തം? പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ദേശീയദുരന്തമായി പ്രഖ്യാപിച്ചാൽ ലഭിക്കുന്ന സഹായം
പ്രവാസികളെ ഇന്ത്യയുടെ ആസ്തിയായും മന്ത്രി വിശേഷിപ്പിച്ചു. അറിവും വൈദഗ്ധ്യവും പങ്കിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പൗരത്വമുപേക്ഷിച്ചവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടെങ്കിലും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്ന ട്രെൻഡ് തുടരുകയാണെന്ന് മന്ത്രി വ്യക്തമാക്കിയ കണക്കുകൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam