പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഡോക്ടർമാരെ പിരിച്ചുവിട്ടു, സംഭവം കശ്മീരിൽ

Published : Jun 22, 2023, 04:35 PM IST
പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഡോക്ടർമാരെ പിരിച്ചുവിട്ടു, സംഭവം കശ്മീരിൽ

Synopsis

സുരക്ഷാ ഉദ്യോ​ഗസ്ഥർ പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്നെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു

ദില്ലി: ജമ്മുകാശ്മീരിൽ രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്വിമം കാട്ടിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജമ്മു കശ്മീർ ഭരണസമിതി രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടത്. ഡോ ബിലാൽ അഹമ്മദ് ദലാൽ, ഡോ നി​ഗാത് ഷഹീൻ ചിലൂ എന്നിവരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ഇവ‍ർ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ താൽപര്യങ്ങൾക്ക് കൂട്ടുനിന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

ഷോപ്പിയാനിൽ 2009 ൽ മുങ്ങിമരിച്ച രണ്ട് പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം റിപോർട്ടിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. അസിയ, നിലോഫർ എന്നീ പെൺകുട്ടികളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പീഡിപ്പിച്ച് കൊന്നെന്നായിരുന്നു ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ഈ സംഭവത്തിലേക്ക് നയിച്ചത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ തിരിമറിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന