എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക് ബ്ലോക്ക്: രണ്ട് ഇന്ത്യാക്കാർ മരിച്ചു

Published : May 24, 2019, 05:31 PM IST
എവറസ്റ്റ് കൊടുമുടിയിൽ ട്രാഫിക് ബ്ലോക്ക്: രണ്ട് ഇന്ത്യാക്കാർ മരിച്ചു

Synopsis

ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയിൽ പർവ്വതാരാഹോകരുടെ നീണ്ട ക്യൂ; ചിത്രം വൈറൽ

ദില്ലി: ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ ട്രാഫിക് ജാം! കൊടും തണുപ്പിൽ ട്രാഫിക് ജാമിൽ പെട്ട രണ്ട് ഇന്ത്യൻ പർവ്വതാരാഹോകർ ഇവിടെ മരിച്ചു. എവറസ്റ്റ് കൊടുമുടിയിലേക്കുള്ള പാതയിലെ നീണ്ട ക്യൂവിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ പേരാണ് കാത്തിരിക്കുന്നത്. ഇതാണ് വലിയ ട്രാഫിക് ജാമിന് കാരണമായത്.  നിർമൽ പുർജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ട്രാഫിക് ജാമിന്റെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് മറ്റുള്ളവർ.

ഏതാണ്ട് 320 ഓളം പേരാണ് ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി താണ്ടാൻ ഈ ക്യൂവിൽ ഉണ്ടായിരുന്നത്. കൊടുതണുപ്പിൽ ദീർഘനേരം ക്യൂവിൽ നിന്നവരിൽ ചിലർ മരിച്ചെന്നും ഇതിൽ രണ്ടുപേർ ഇന്ത്യാക്കാരാണെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.

കൽപ്പന ദാസ് എന്ന 52 കാരിയായ ഇന്ത്യാക്കാരി കൊടുമുടി താണ്ടി തിരികെ ഇറങ്ങുമ്പോഴാണ് മരിച്ചത്. 27 കാരനായ മറ്റൊരു ഇന്ത്യാക്കാരൻ നീണ്ട 12 മണിക്കൂറോളം ക്യൂവിൽ നിന്നതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു