സെപ്റ്റിക് ടാങ്കിൽ മീഥെയ്ൻ വാതകം നിറഞ്ഞ് സ്ഫോടനം; കോച്ചിങ് സെന്ററിലെ രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി കുട്ടികൾക്ക് പരിക്ക്

Published : Oct 04, 2025, 09:16 PM IST
coaching center explode

Synopsis

കോച്ചിങ് സെന്ററിലെ രണ്ട് പേർ കൊല്ലപ്പെട്ടു. ആർമി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്.

കാൺപൂർ: ഫറൂഖാബാദിലെ കോച്ചിംഗ് സെന്ററും ലൈബ്രറിയുമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആർമി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്. താന കദ്രി ഗേറ്റ് സതാൻപൂരിലെ ആലു മണ്ടി റോഡിൽ കത്യാർ കോൾഡിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന സൺ ലൈബ്രറി ആൻഡ് കോച്ചിംഗ് സെന്ററിലാണ് സ്ഫോടനമുണ്ടായത്. താന നവാബ്ഗഞ്ചിലെ ഗുതിന നിവാസികളായ യോഗേഷ് രജ്പുതും രവീന്ദ്ര ശർമ്മയും നടത്തുന്നതാണ് സെന്റർ. ഉച്ചയ്ക്ക് 2:30 ഓടെ, കുട്ടികൾ കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനം ശക്തമായിരുന്നതിനാൽ കോച്ചിംഗ് സെന്ററിന്റെ മതിൽ തകർന്ന് തെറിച്ചു. ഇഷ്ടികകൾ റോഡിൽ ചിതറി. അപകടം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഏറെയും.

വിവരം ലഭിച്ചതിനെത്തുടർന്ന് ഡിഎം അശുതോഷ് കുമാർ ദ്വിവേദിയും എസ്പി ആരതി സിങ്ങും റാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി നിർദ്ദേശങ്ങൾ നൽകി. പൊലീസും സിറ്റി സിഒ ഐശ്വര്യ ഉപാധ്യായയും സിറ്റി മജിസ്ട്രേറ്റ് സഞ്ജയ് ബൻസലും ചേർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി അന്വേഷണം നടത്തി. സെപ്റ്റിക് ടാങ്കുള്ള ഒരു ബേസ്മെന്റിന് മുകളിലാണ് കോച്ചിംഗ് സെന്റർ സ്ഥിതി ചെയ്തിരുന്നത്. സെപ്റ്റിക് ടാങ്കിൽ അമിതമായ അളവിൽ സാന്ദ്രീകൃത മീഥെയ്ൻ വാതകം നിറഞ്ഞതാണ് ശക്തമായ സ്ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ഒരു ഇലക്ട്രിക് സ്വിച്ച്ബോർഡും കണ്ടെത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻ ഊർജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്