Monkeys VS Dogs : 250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്ന സംഭവം; രണ്ട് കുരങ്ങന്മാര്‍ 'അറസ്റ്റില്‍'

Published : Dec 19, 2021, 10:29 PM ISTUpdated : Dec 19, 2021, 10:33 PM IST
Monkeys VS Dogs : 250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്ന സംഭവം; രണ്ട് കുരങ്ങന്മാര്‍ 'അറസ്റ്റില്‍'

Synopsis

കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര്‍ നായ്ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. നായ്ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി.  

നാഗ്പുര്‍: കുട്ടിക്കുരങ്ങനെ (Monkey) നായ്ക്കള്‍ (Dogs) കൊലപ്പെടുത്തിയതിന് പ്രതികാരമായി 250ഓളം നായ്ക്കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് കുരങ്ങന്മാരെ പിടികൂടിയതായി റിപ്പോര്‍ട്ട്. നിരവധി പട്ടിക്കുട്ടികളെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളായ രണ്ട് കുരങ്ങന്മാരെയാണ് പിടികൂടിയതെന്ന് നാഗ്പുര്‍ വനംവകുപ്പ് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പിടികൂടിയ കുരങ്ങന്മാരെ മറ്റൊരു കാട്ടില്‍ തുറന്നുവിട്ടു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ലാവൂള്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര്‍ നായ്ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു.

നായ്ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി. മുമ്പ് നായ്ക്കള്‍ ഒരു കുരങ്ങന്‍ കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷമാണ് പ്രതികാരമായി നായ്ക്കുട്ടികളെ കൊല്ലാന്‍ തുടങ്ങിയത്. നായ്ക്കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരങ്ങന്മാര്‍ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമീണര്‍ അധികൃതരെ വിവരമറിയിച്ചത്. ഗ്രാമീണര്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് നായകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നായ്ക്കളുടെയും കുരങ്ങന്മാരുടെയും പ്രതികാര സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്